KeralaLatest NewsNews

കെഎസ്ആര്‍ടിസി ഇനി കട്ടപ്പുറത്ത്? പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി-യൂണിയൻ ചർച്ച ഇന്ന്

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന ആന്റണി രാജുവിന്റെ പരാമര്‍ശം നേരത്തെ ചര്‍ച്ചയായിരുന്നു.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തുടരുന്ന കെ.എസ്.ആര്‍.ടി.സി ഇനി കട്ടപ്പുറത്ത് കയറുമോയെന്ന ആശങ്കയിൽ കേരളം. ശമ്പള പ്രതിസന്ധിക്ക് പരിഹരം കാണാന്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച ചര്‍ച്ച ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ശമ്പളം വിതരണം ചെയ്യാന്‍ വൈകുന്നതോടെ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിരുന്നു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65 കോടി രൂപ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. എന്നാൽ, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന ആന്റണി രാജുവിന്റെ പരാമര്‍ശം നേരത്തെ ചര്‍ച്ചയായിരുന്നു. എല്ലാക്കാലവും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button