ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തലയിൽ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസുമാണ് അപകടത്തില്‍ പെട്ടത്.
എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയി (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടു കൂടിയാണ് അപകടം നടന്നത്. കോഴിക്കോടേക്ക് പോകുകയായിരുന്ന കെ- സ്വിഫ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments