KollamKeralaNattuvarthaLatest NewsNews

മ​ണ്ണി​ടി​ഞ്ഞ് കി​ണ​റി​ല​ക​പ്പെ​ട്ട തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

ഏ​ഴു​കോ​ൺ ഇ​ര​മ്പ​ന​ങ്ങാ​ട് സ്വ​ദേ​ശി ഗി​രീ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: മ​ണ്ണി​ടി​ഞ്ഞ് കി​ണ​റി​ല​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി മ​രി​ച്ചു. ഏ​ഴു​കോ​ൺ ഇ​ര​മ്പ​ന​ങ്ങാ​ട് സ്വ​ദേ​ശി ഗി​രീ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​മ​ണ്ണി​ൽ ഇന്നലെയാണ് സംഭവം. അ​പ​ക​ട‌ം ന​ട​ന്ന് 14 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടുക്കാനായത്. കി​ണ​ര്‍ വൃ​ത്തി​യാ​ക്കി ഗി​രീ​ഷ് കു​മാ​ര്‍ മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

Read Also : വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു: ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഗി​രീ​ഷി​നെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി​ല്ല. മു​പ്പ​ത​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റ്റി​ല്‍ നി​ന്ന് മ​ണ്ണ് മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് ഗി​രീ​ഷി​നെ പു​റ​ത്തെ​ടു​ക്കാ​നാ​യത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു കു​ഴി​യെ​ടു​ത്താ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button