KeralaLatest NewsNews

‘കെ റെയില്‍ വരുന്നതോടെ തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും’: നാട് നന്നാവണം എന്ന ഉത്കണ്ഠ മാത്രമേയുള്ളൂവെന്ന് മന്ത്രി

തെരഞ്ഞെടുപ്പില്‍ സാധാരണ തന്റെ പാര്‍ട്ടി ഭരണത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍ വികസനത്തിലും മറ്റ് കാര്യങ്ങളിലും ഇടതുപക്ഷത്തോട് താല്‍പര്യമുണ്ടെങ്കില്‍ പോലും അവര്‍ ചിലപ്പോള്‍ ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമായിരിക്കും.

എറണാകുളം: വികസനത്തിനൊപ്പം നിൽക്കാനുള്ള അവസരമാണ് തൃക്കാക്കരക്കാർക്ക് മുന്നിലിപ്പോഴുള്ളതെന്ന് മന്ത്രി പി രാജീവ്. നാല് വര്‍ഷം മണ്ഡലം നഷ്ടപ്പെടുത്തണോ വേണ്ടയോ എന്നതാണ് വോട്ടർമാർ പ​രി​ഗണിക്കുകയെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിന്റെ സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘കെ റെയില്‍ വരുന്നതോട് കൂടി തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും. അത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ അതോ തൃക്കാക്കരയുടെ വികസനത്തിനൊപ്പം നില്‍ക്കണോ. വികസനത്തിനൊപ്പം നില്‍ക്കുന്ന പ്രതിനിധിയെ തൃക്കാക്കര തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തൃക്കാക്കരയിലെ വികസനത്തിന് വലിയ കുതിപ്പുണ്ടാവും’- മന്ത്രി പറഞ്ഞു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ

‘തെരഞ്ഞെടുപ്പില്‍ സാധാരണ തന്റെ പാര്‍ട്ടി ഭരണത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍ വികസനത്തിലും മറ്റ് കാര്യങ്ങളിലും ഇടതുപക്ഷത്തോട് താല്‍പര്യമുണ്ടെങ്കില്‍ പോലും അവര്‍ ചിലപ്പോള്‍ ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമായിരിക്കും. ഇത്തവണ ആ ഉത്കണ്ഠയില്ല. തന്റെ നാട് നന്നാവണം എന്ന ഉത്കണ്ഠ മാത്രമേയുള്ളൂ’- മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button