Latest NewsNewsIndiaMobile PhoneTechnology

പുത്തൻ സവിശേഷതകളോടെ മോട്ടോ ഇ32 വിപണിയിൽ

മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും

മോട്ടറോളയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ മോട്ടോ ഇ32 യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോറോളയുടെ പുതിയ ഇ-സീരീസ് സ്മാർട്ട്ഫോണുകളാണ് മോട്ടോ ഇ32 4G. 6.4 ഇഞ്ച് ഐപിഎസ് എൽഇഡിയാണ് ഈ ഫോണിന്റെ സവിശേഷതകളിലൊന്ന്. കൂടാതെ, സ്ക്രീനിന് 90 ഹേർട്സ് റിഫ്രഷ് റേറ്റ് നൽകുന്നുണ്ട്.

16 മെഗാപിക്സൽ മെയിൻ ക്യാമറ സെൻസറും ഡെപ്ത്, മാക്രോ എന്നിവയ്ക്കായി 2 മെഗാപിക്സൽ ക്യാമറകളും ഉണ്ട്. 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ കൂടാതെ, മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും.

Also Read: ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ അര ലക്ഷം കൈക്കൂലി: മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

5000mAH ബാറ്ററി, 10 വാട്ട്സ് ചാർജിംഗ് ബ്രിക്ക് എന്നിവ ലഭിക്കും. സ്ലേറ്റ് ഗ്രേ, മിസ്റ്റി സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വരുന്ന ഈ ഫോണുകളുടെ വില 12,000 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button