Latest NewsDevotional

സർവ്വദുരിത നിവാരണത്തിന് നാഗാരാധന

 

നവനാഗ സ്തോത്രം

“പിങ്ഗലം വാസുകിം ശേഷം

പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം

തക്ഷകം കാളിയം തഥാ” .

ലോകത്തെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള ആചാര ക്രമമാണ് സർപ്പാരാധന. വിവിധതരം നാഗങ്ങളെ ആരാധിക്കുകയും അവരെ ദൈവമാക്കി കണക്കാക്കുകയും ചെയ്യുന്ന ഈ സമ്പ്രദായം ആഗോളവ്യാപകമായി നിലവിലുണ്ട്.
വടക്കൻ അമേരിക്കയിൽ ദൈവത്തിന്റെ പ്രതിരൂപമായും ഈജിപ്തിൽ കൃഷിയുടെ ആദ്യ-അവസാനം വരെയുള്ള ആരാധനയുടെ ഭാഗമായും പാമ്പുകളെ കണക്കാക്കിയിരുന്നു.

സൗർ ഗുഹയിൽ അനേക വർഷങ്ങളായി പ്രവാചകന്റെ വരവ് കാത്തിരിക്കുന്ന സർപ്പത്തെ കുറിച്ച് ഇസ്ലാംമതത്തിലെ വിശുദ്ധ ഗ്രന്ഥത്തിലും സൂചിപ്പിക്കുന്നുണ്ട്. പ്രതികളെ മരണാനന്തരം വിഷസർപ്പങ്ങളെ കൊണ്ട് ശിക്ഷിക്കുന്നുവെന്നും അവർ വിശ്വസിക്കുന്നു.

ഇന്ത്യയിൽ മഹാ സർപ്പമായ അനന്തന്റെ പുറത്താണ് മഹാവിഷ്ണു ശയിക്കുന്നതെന്ന് പുരാണങ്ങളിൽ വ്യക്തമാക്കുന്നു. പ്രാദേശികമായ നാഗാരാധന ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഭാരതത്തിൽ നിലനിന്നിരുന്നു. ദക്ഷിണ ഇന്ത്യയിലാണ് ഇത് കൂടുതൽ പ്രചാരം സിദ്ധിച്ചത്.

നാഗങ്ങളെ ആരാധിച്ചാൽ വിഷഭയം ഉണ്ടാവില്ല. സർപ്പദോഷം അകറ്റുന്ന മന്ത്രം ആയതിനാൽ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്കും ഗർഭിണികൾക്കും എല്ലാം മന്ത്രോച്ചാരണം അത്യുത്തമമാണ്. ഈ മന്ത്രം സർവവിജയത്തിന് കാരണമാകുന്ന ഒന്നു കൂടിയാണ്. കദ്രു ആയിരം നാഗങ്ങളെ സന്തതികളായി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കദ്രുവിന്റെ മക്കളെക്കാൾ തേജസ്വികളും പരാക്രമികളുമായ രണ്ടു പുത്രന്മാരെ തനിക്ക് വേണമെന്നാണ് വിനത ചോദിച്ച വരം. അങ്ങനെ കശ്യപൻ വിനതയ്ക്ക് നൽകിയ വരഫലമായി ജനിച്ച പുത്രന്മാരാണ് ഗരുഡനും അരുണനും

shortlink

Related Articles

Post Your Comments

Related Articles


Back to top button