Latest NewsNewsIndia

തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന പ്രവണതയുണ്ട്: ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങളില്ലെന്ന് ഇക്ബാല്‍ സിങ്

ഏകീകൃത സിവില്‍ കോഡിനായുള്ള കരട് തയ്യാറായാല്‍ കമ്മിഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കും.

ന്യൂഡൽഹി: ലൗ ജിഹാദ് വിഷയത്തിൽ പ്രതികരിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും മതത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു. ലൗ ജിഹാദിന്റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്നും ലാല്‍പുര മാധ്യമങ്ങളോട് പറഞ്ഞു.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

‘തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം പരാതികള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാം. താന്‍ കേരളത്തിലെത്താം. ഏകീകൃത സിവില്‍ കോഡിനായുള്ള കരട് തയ്യാറായാല്‍ കമ്മിഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കും. ജംഹാഗിര്‍പുരിയിലും ജോധ്പുരിലുമടക്കം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍, ചെറിയൊരുവിഭാഗം ആളുകളാണ്. സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജംഹാഗിര്‍പുരി ഒഴിപ്പിക്കലിനെതിരെ പരാതി ലഭിച്ചിട്ടില്ല. ഇടിച്ചുനിരത്തല്‍ ചട്ടപ്രകാരമാണെങ്കില്‍ നിര്‍ത്തിവയ്ക്കരുത്. ഇടിച്ചുനിരത്തലിനെ പലപ്പോഴും ഊതിപ്പെരുപ്പിച്ച് പ്രശ്നമാക്കുകയാണ്’- ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button