Latest NewsKeralaNews

ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു

നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫി ലബോറട്ടറിയും  പരിസരവും ഇനി ഡ്രോണ്‍ നിരോധിത മേഖല

 

 

കൊച്ചി: ജില്ലയിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫി ലബോറട്ടറിയും (എന്‍.പി.ഒ.എല്‍) പരിസരവും ഡ്രോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ അല്ലെങ്കില്‍ ലാന്റേണ്‍ കൈറ്റ്‌സ് പോലുള്ള എല്ലാത്തരം ഏരിയല്‍ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയില്‍ സൗണ്ട് നാവിഗേഷന്‍ (സോണാര്‍), അനുബന്ധ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ അതീവ സുരക്ഷാ പ്രതിരോധ പദ്ധതികളുടെ ഗവേഷണവും വികസനവും നടക്കുന്നതിനാല്‍, സുരക്ഷയും ദേശീയ താല്‍പര്യവും കണക്കിലെടുത്താണ് തീരുമാനം. കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 83(1) പ്രകാരമാണ് പ്രദേശത്തെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button