Latest NewsNewsLife StyleHealth & Fitness

ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മത്തന്‍കുരു

ഒരു പിടി മത്തന്‍കുരു വറുത്ത് കഴിക്കുന്നതിലൂടെ പല തരം രോഗങ്ങൾക്ക് ശമനമുണ്ടാകും. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് മത്തന്‍ കുരു ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൃത്യമാക്കുന്നതിനും മത്തൻ കുരു വറുത്ത് കഴിക്കുന്നത് നല്ലതാണ്. മത്തന്‍കുരു പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് അല്‍പം മത്തന്‍കുരു വറുത്ത് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

Read Also : ‘ശല്യപ്പെടുത്തുന്നു, പിന്തുടരുന്നു’: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ

പുരുഷന്‍മാരെ വലക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. മത്തന്‍കുരു വറുത്ത് കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കുന്നു. സ്ത്രീകളെ വലക്കുന്ന ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും മത്തന്‍ കുരുവിന് കഴിയും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തനില്‍ അടങ്ങിയിട്ടുണ്ട്. മത്തനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മത്തന്‍ കുരുവിലാണ് ഉള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button