KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: രാത്രിയോടെ മഴ കനത്തേക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

വർധിച്ച സൂര്യതാപത്തിന്റെ  ഫലമായുണ്ടായ അന്തരീക്ഷ മാറ്റങ്ങങ്ങൾ മൂലം കൂടുതൽ ഈർപ്പം കലർന്ന മേഘങ്ങൾ കരയിലേക്ക് എത്തുന്നതിനാലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.

ഇടുക്കി ലോവർ റേഞ്ച് മുതൽ പത്തനംതിട്ട വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകും. മറ്റന്നാളോടെ, ഇത് ന്യൂനമർദ്ദമായി മാറിയേക്കും. കേരളതീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button