Latest NewsIndia

മിസൈൽ ഭീതിയിൽ വിറങ്ങലിച്ച് ഉക്രൈൻ : ആയുധവിതരണ ശൃംഖലകൾ ബോംബിട്ട് തകർത്ത് റഷ്യ

കീവ്: ഉക്രൈന്റെ ആകാശവും ഭൂമിയും മിസൈൽ വർഷം കൊണ്ട് നിറക്കുകയാണ് റഷ്യൻ സായുധസേനകൾ. ഏതു നിമിഷത്തിലാണ് തങ്ങളുടെ കെട്ടിടത്തിൽ ഒരു മിസൈൽ പതിക്കുകയെന്ന് ഭയന്നാണ് ഉക്രൈനിലെ ജനങ്ങൾ ജീവിക്കുന്നത്.

പ്രധാനപ്പെട്ട ഹൈവേകൾ, റെയിൽവേ ലൈനുകൾ, തുറമുഖങ്ങൾ തുടങ്ങിവയെല്ലാം റഷ്യ ബോംബിട്ട് തകർത്തു കഴിഞ്ഞു. യു.എസ്, യൂറോപ്യൻ രാഷ്ട്രങ്ങളൊക്കെ ഉക്രൈൻ പോരാളികളെ സഹായിക്കാൻ വേണ്ടി നൽകുന്ന ആയുധങ്ങളുടെ വിതരണശൃംഖല തകർക്കാൻ വേണ്ടിയാണ് റഷ്യ ഇത്രയും മാരകമായ ബോംബിങ്ങ് നടത്തുന്നത്. 32 മില്യൺ ഡോളറിന്റെ ആയുധങ്ങൾ കൂടി ഉക്രയിന് നൽകുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചതോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. ഉക്രൈനിലെ ഗതാഗതത്തിന്റെ ജീവനാഡികൾ ഏറെക്കുറെ മുഴുവനായി നശിക്കപ്പെട്ടു കഴിഞ്ഞു.

അതേസമയം, അധിനിവേശം തുടരുന്ന റഷ്യയ്ക്ക് മേലുള്ള ഉപരോധ നടപടികൾ ശക്തമാക്കുകയാണ് യൂറോപ്യൻ യൂണിയൻ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിരോധിക്കാനുള്ള നീക്കങ്ങൾ ബുധനാഴ്ച ആരംഭിച്ചു കഴിഞ്ഞു. ഇതിനു തിരിച്ചടിയായി, യൂറോപ്പിലേക്കുള്ള സമ്പൂർണ്ണ കയറ്റുമതിയും സാമ്പത്തിക സഹകരണവും നിർത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button