Latest NewsArticleWriters' Corner

ഗുജറാത്തിന്റെ ശിരോരത്നം : ജ്യോതിർലിംഗം ക്ഷേത്രമായ സോമനാഥ്

ഗുജറാത്തിന്റെ ശിരോരത്നമായി അറിയപ്പെടുന്ന ക്ഷേത്രമാണ് സോമനാഥ ക്ഷേത്രം. ശിവഭക്തരായ ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാമതാണ് സോമനാഥ ക്ഷേത്രം.

സൗരാഷ്ട്ര മേഖലയിൽ വരാവൽ സമീപമാണ് സോമനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തലസ്ഥാന നഗരമായ അഹമ്മദാബാദിൽ നിന്നും ഏതാണ്ട് 400 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. നിരവധി തവണ തകർക്കപ്പെട്ട, ഒപ്പം പുനർനിർമ്മിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്റെ ആദ്യകാല രൂപം പണിതത് എപ്പോഴാണെന്ന് കൃത്യമായി നിർവചിക്കാനായിട്ടില്ല. എങ്കിലും, ഒന്നാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ഇടയിലെപ്പോഴോ, സോളങ്കി രാജാക്കന്മാരാലാണ് ഈ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവേ കരുതപ്പെടുന്നു.

 

സോമനാഥൻ എന്നാൽ, ചന്ദ്രന്റെ ദേവൻ എന്നാണർത്ഥം. കടൽത്തീര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായ അഞ്ച് എണ്ണത്തിൽ ഒന്നുകൂടിയാണ് സോമനാഥ്. ഗുജറാത്തിൽ തന്നെയുള്ള ദ്വാരക, ഒഡീഷയിലെ പുരി ജഗന്നാഥ്, തമിഴ്നാട്ടിലെ രാമേശ്വരം ചിദംബരം എന്നീ ക്ഷേത്രങ്ങളാണ് ബാക്കി നാലെണ്ണം. കാളിദാസന്റെ രഘുവംശത്തിൽ, വാരാണസി, ഉജ്ജയിനിയിലെ മഹാകാലക്ഷേത്രം എന്നിവയോടൊപ്പം സോമനാഥനെ കുറിച്ചും പരാമർശിക്കുന്നുണ്ട്. കപില, ഹിരൺ, സരസ്വതി എന്നീ മൂന്നു നദികൾ സംഗമിക്കുന്ന സ്ഥാനമായതിനാൽ, ത്രിവേണി സംഗമമെന്നൊരു സ്ഥലം കൂടി ക്ഷേത്രത്തിനു സമീപമുണ്ട്.

 

1026-ൽ, ചാലൂക്യ രാജവംശത്തിലെ ഭീമൻ ഒന്നാമന്റെ ഭരണകാലത്ത്, തുർക്കി മുസ്ലിം ഭരണാധികാരിയായ മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രം ആക്രമിച്ചു. സോമനാഥ ക്ഷേത്രം തകർത്തു തരിപ്പണമാക്കിയ ഗസ്നി, ആക്രമണം തടഞ്ഞ ആയിരക്കണക്കിന് ബ്രാഹ്മണരെ കൊന്നൊടുക്കിയെന്ന് അക്കാലത്തെ ചരിത്രപുസ്തകങ്ങൾ പറയുന്നു.
അന്നത്തെ കാലത്തെ 20 മില്യൺ ദിനാറിന് തുല്യമായ മുതലുകളാണ് ഗസ്നി കൊള്ളയടിച്ചു കൊണ്ടുപോയത്. വർഷങ്ങൾക്ക് ശേഷം, ക്ഷേത്രം വീണ്ടും പുനർനിർമ്മിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button