Latest NewsNewsIndiaBusiness

ടാറ്റാ റിയാലിറ്റി: പാട്ടത്തിന് നൽകിയത് ഒന്നര ലക്ഷം സ്ക്വയർഫീറ്റ്

ഇരുപത്തി ഏഴ് കോടി രൂപയ്ക്കാണ് പാട്ടം നൽകിയത്

ഗുരുഗ്രാമിലെ ജോൺസൺ കൺട്രോൾസ്, പെപ്സികോ എന്നീ കമ്പനികൾക്ക് 1.56 ലക്ഷം സ്ക്വയർഫീറ്റ് പാട്ടത്തിന് നൽകി ടാറ്റാ റിയാലിറ്റി. ഇത് സംബന്ധിച്ച വിവരങ്ങൾ ടാറ്റാ റിയാലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പുറത്തു വിട്ടു.

ഇരുപത്തി ഏഴ് കോടി രൂപയ്ക്കാണ് പാട്ടം നൽകിയത്. രണ്ടു വർഷമാണ് കാലാവധി. ‘അടുത്ത 24 മാസത്തിനുള്ളിൽ ഏകദേശം 27 കോടി രൂപ വരുമാനം പാട്ടത്തിലൂടെ സമാഹരിക്കും’, ടാറ്റാ റിയാലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

Also Read: ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം: കുട്ടിയുള്‍പ്പെടെ മൂന്ന് മരണം

ഗുരുഗ്രാമിലെ സെക്ടർ 72ൽ എട്ട് ഏക്കറിൽ പരന്നു കിടക്കുന്ന ഇന്റലിയോൺ എഡ്ജിൽ പെപ്സികോ 71,000 സ്ക്വയർഫീറ്റാണ് പാട്ടത്തിന് എടുത്തത്. ഐടി/ഐടിഇഎസ് സെസ് കാമ്പസായ ഇന്റലിയോൺ പാർക്കിൽ ജോൺസൺ കൺട്രോൾസ് 85,000 സ്ക്വയർഫീറ്റാണ് പാട്ടത്തിനെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button