ErnakulamKeralaNattuvarthaLatest NewsNews

തൃക്കാക്കര ഉപതെരഞ്ഞടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യക്തമാക്കി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ജോ ജോസഫ്, ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയാണ് സ്വദേശം.

കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് സഹായകമാകുമെന്നും ജയരാജൻ പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ ഒരു ബദലായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായാണെന്നും തൃക്കാക്കരയില്‍ ഇടതുമുന്നണി വിജയിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button