KeralaLatest NewsNews

കെ-റെയിൽ കല്ലിടൽ തത്കാലം നിർത്തിവെച്ചേക്കും

 

കണ്ണൂർ: കടുത്ത പ്രതിഷേധത്തിനിടയില്‍, കണ്ണൂരില്‍  കെ-റെയിൽ കല്ലിടൽ നിർത്തി വക്കാന്‍ സാധ്യത. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് ഇതിന് കാരണം എന്നാണ് കരുതുന്നത്.

ഏപ്രിൽ 29-ന് അവസാനിച്ച കല്ലിടൽ ഇതുവരെ തുടങ്ങിയിട്ടില്ല.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ് അവസാനമായി കല്ലിടൽ നടന്നത്. ഇനി തലശ്ശേരി മേഖലയിലാണ് തുടരേണ്ടത്. രണ്ടാഴ്ചമുമ്പ്‌, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നേരിട്ടെത്തിയാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. അന്നുമുതൽ വലിയ പ്രതിഷേധമായിരുന്നു. അപ്പോഴൊന്നും കല്ലിടൽ നിർത്തിവെച്ചില്ല.

കല്ലിടൽ നിർത്തിവെച്ചതായി അറിയില്ലെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി. വി. അജിത്കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button