ArticleNewsTravel

കാവ്യസങ്കല്പമല്ല കല്യാണസൗഗന്ധികത്തിനായി ഭീമസേനൻ അ‌ലഞ്ഞ ഈ ഗന്ധമാദന പർവതനിരകൾ: കാവ്യത്തിനേക്കാൾ മനോഹരി…

ഇത് പൂക്കളുടെ താഴ്വര...സ്വർഗസമാനമാണിവിടം

 

ഇത് പൂക്കളുടെ താഴ്വര…സ്വർഗസമാനമാണിവിടം

ഭീമസേനൻ കല്യാണസൗഗന്ധികം തേടിപ്പോയ ഗന്ധമാദന പർവതനിരകൾ ഒരിക്കലുമൊരു കാവ്യസങ്കല്പമല്ല. ഹിമാലയ പർവത നിരകളിൽ കയറാൻ പറ്റുന്ന ഒരിടമാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ പർവതച്ചെരിവുകൾ പല നിറത്തിലുള്ള പൂവുകൾ കൊണ്ട് നിറയും. ഇത് പൂക്കളുടെ താഴ്വര. ബദരീനാഥിലേക്കുള്ള യാത്രയിൽ ഗോവിന്ദ് ഘട്ടിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 14 കിലോമീറ്റർ യാത്ര ചെയ്താൽ ഗാംഗ്രിയിലെത്താം. അവിടെ നിന്നു വഴികൾ രണ്ടായിപ്പിരിയുന്നു. ഒന്ന് പൂക്കളുടെ താഴ്വരയിലേക്കും മറ്റൊന്ന് സിഖുകാരുടെ ആരാധനാസ്ഥലമായ ഹോമകുണ്ഡ് സാഹിബിലേക്കും.
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വടക്കൻ ചമോലിയിലും പിത്തോറഗഡിലും സ്ഥിതിചെയ്യുന്ന ഇന്ത്യൻ ദേശീയ ഉദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് അഥവാ പൂക്കളുടെ താഴ്വര.
പ്രശസ്തരായ പർവ്വതാരോഹകരാലും സസ്യശാസ്ത്രജ്ഞരാലും, സാഹിത്യങ്ങളിലും എല്ലായ്‌പ്പോഴും പരാമർശിക്കപ്പെട്ടിട്ടുള്ള ഹിമാലയത്തിലെ ഏറ്റവും ഉയർന്ന താഴ്വരകളിൽ ഒന്നാണ് വാലി ഓഫ് ഫ്ലവേഴ്സ്. കാലാകാലങ്ങളായി സന്യാസി വര്യന്മാർ തപസ്സനുഷ്ഠിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന പ്രദേശമാണ് പൂക്കളുടെ താഴ്വര എന്നൊരു വിശ്വാസം കൂടിയുണ്ട്. ഇന്ന് ലോക പൈതൃക പ്രദേശങ്ങളിലിൽ ഉൾപ്പെടുന്ന ഒന്നായ പൂക്കളുടെ താഴ്വരയിൽ കാലചക്രം മാറുന്നതനുസരിച്ചു നിറങ്ങളിൽ വ്യത്യാസം വരുന്ന വിവിധയിനം പൂക്കൾ ഉണ്ടാകുന്ന ചെടികളാൽ സമ്പന്നമാണ്.
പടിഞ്ഞാറൻ ഹിമാലയത്തിൽ കാണപ്പെടുന്ന ആൽപൈൻ കുറ്റിച്ചെടികളുടെ വംശത്തിൽ പെട്ട ധാരാളം ആൽപൈൻ സസ്യജാലങ്ങളുടെ ഉറവിടമായത് കൊണ്ടാണ് പൂക്കളുടെ താഴ്വര ലോക ശ്രദ്ധയാകർഷിച്ചത്. പൂക്കളുടെ താഴ്‌വരയിൽ കാണപ്പെടുന്ന ചില സസ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇവയിൽ പലതും ഉത്തരാഖണ്ഡിന് വെളിയിൽ കാണാൻ പോലും സാധിക്കുന്നവയല്ല. മറ്റു ഇന്ത്യൻ ഹിമാലയൻ സംരക്ഷണ മേഖലകളിൽ ഉള്ളതിനേക്കാൾ കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യങ്ങൾ ഇവിടെയാണ് കാണാൻ സാധിക്കുക. മഞ്ഞു പുള്ളിപ്പുലി, കസ്തൂരിമാൻ, ചുവന്ന കുറുക്കൻ തുടങ്ങി വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. നന്ദാദേവി ദേശീയ ഉദ്യാനത്തിൽനിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായി കിടക്കുന്ന ഈ താഴ്‌വര സമുദ്രനിരപ്പിൽ നിന്ന് 6,234 അടി ഉയരത്തിലാണ്.

എത്തിച്ചേരാൻ വഴികൾ ഇല്ലാതിരുന്ന പ്രദേശമായതിനാൽ പുറം ലോകത്തേക്ക് 1931 വരെ അറിയപ്പെടാതിരുന്ന താഴ്വരയാണിത്. കാമറ്റ് പർവ്വതം കയറുന്നതിൽ വിജയം കൈവരിച്ച കുറച്ചു പർവ്വതാരോഹകർ വഴി തെറ്റിയാണ് ഈ താഴ്‌വരയിൽ എത്തിയത്. ഇവിടെ എത്തിയ അവർ കണ്ടത് വിവിധങ്ങളായ മനോഹര പുഷ്പങ്ങളാൽ സമ്പന്നമായ താഴ്വരെയാണ്. അങ്ങിനെയാണ് ഈ താഴ്വരക്ക് പൂക്കളുടെ താഴ്വര എന്ന പേര് ലഭിച്ചത്.

സംരക്ഷിത മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇവിടേക്കുള്ള പ്രവേശനം പരിമിതമാണ്. ഭൂരിഭാഗം സമയങ്ങളിലും മഞ്ഞിനാൽ മൂടപ്പെട്ടു കിടക്കുന്ന താഴ്വരയിലേക്ക് ജൂൺ മുതൽ ഒക്ടോബർ മാസം വരെ മാത്രമാണ് പ്രവേശനമുള്ളത്. ഇതല്ലാത്ത കാലത്തിൽ പോപ്പി പൂക്കൾ വിരിയുന്ന കാലമായതിനാൽ ഇവിടെയെത്തുന്നവർക്ക് മതിഭ്രമം സംഭവിക്കുമെന്ന് ശങ്കരാചാര്യർ പറഞ്ഞുവച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പൂക്കളുടെ താഴ്‌വര യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സ്വർഗസമാനമായ ഒരു സ്ഥലം ഭൂമിയിൽ എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അതിതാണെന്ന് ആദ്യ കാഴ്ചയിൽ തന്നെ നിങ്ങൾ ഉറപ്പിച്ചു പറയും.

shortlink

Related Articles

Post Your Comments


Back to top button