ArticleNewsTravelHill Stations

സഞ്ചാരികളെ ആകർഷിച്ച് മതിലേരിത്തട്ട്….ഇനി ട്രക്കിങ് ചെയ്യാം അ‌പകട ഭീതിയില്ലാതെ

ടൂറിസം സ്വപ്നവുമായി മതിലേരിത്തട്ട്

 

പയ്യാവൂര്‍ പഞ്ചായത്തിലെ മലയോരപ്രദേശമാണ് സുന്ദരമായ മതിലേരിത്തട്ട്. കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍നിന്ന് കുറച്ച് മുകളിലോട്ട് കയറിയാല്‍ എല്ലാ സമയത്തും തണുത്ത കാലാവസ്ഥയും കോടമഞ്ഞുമുള്ള മതിലേരിത്തട്ടിലെത്താം. സമുദ്രനിരപ്പില്‍നിന്ന് 4200 അടി ഉയരത്തിലാണ് ഈ വശ്യസുന്ദരി. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പരന്ന പ്രദേശമായതുകൊണ്ട് മറ്റ് അപകട സാധ്യതകള്‍ ഇവിടെയില്ല. ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ മതിലേരിത്തട്ടിലുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നന്നത്. മതിലേരിത്തട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആടാമ്പാറയും തെക്കുവശത്ത് കാഞ്ഞിരക്കൊല്ലിയുമാണ്. വടക്കും, കിഴക്കും ഭാഗങ്ങളില്‍ കര്‍ണാടകയില്‍പ്പെടുന്ന ബ്രഹ്മഗിരി റിസര്‍വ് വനങ്ങളാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വദിക്കാനുള്ള ഭൂപ്രകൃതിയും മതിലേരിത്തട്ടിലേക്ക് ആസ്വാദകരെ ക്ഷണിക്കുന്നു.

വഞ്ചിയം, ആടാമ്പാറ, ഏലപ്പാറ പ്രദേശങ്ങള്‍ ഹോംസ്റ്റേ സംരംഭങ്ങള്‍ക്കും യോജിച്ച പ്രദേശമാണിത്. സമീപത്തു തന്നെയുള്ള ശശിപ്പാറ, കന്മദംപാറ, അളകാപുരി വെള്ളച്ചാട്ടം തുടങ്ങിയവ ഇപ്പോൾ തന്നെ ടൂറിസ്​റ്റുകൾ ധാരാളമായി സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. മതിലേരിത്തട്ടി​​​ന്റെ രണ്ട്​ വശങ്ങളിലായാണ്, മൂന്ന്​ മെഗാവാട്ടി​​ന്റെ​ വഞ്ചിയം, അഞ്ച് മെഗാവാട്ടി​​ന്റെ കാഞ്ഞിരക്കൊല്ലി എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സ്ഥാനം.

വിനോദസഞ്ചാര വികസനത്തിന്റെ പുതിയ പാത തേടുകയാണ്‌ മലയോര ജനത. മതിലേരിത്തട്ടിലേക്ക് ആടാംപാറയില്‍നിന്ന് മൂന്നു കിലോമീറ്ററും കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍നിന്ന് നാല് കിലോമീറ്ററും ദൂരമേയുള്ളൂ. രണ്ടിടത്തുനിന്നും മതിലേരിത്തട്ടിലേക്ക് റോഡുണ്ട്‌.

ഇത്‌ നവീകരിച്ച്‌ ടാറിങ് നടത്തിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.

വെെതല്‍മലയെയും പാലക്കയംതട്ടിനെയും കാഞ്ഞിരക്കൊല്ലിയെയും ബന്ധിപ്പിച്ചുള്ള നിര്‍ദിഷ്ട ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ പ്രതീക്ഷിച്ചയര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാരും. ടൂറിസം സര്‍ക്യൂട്ട് വന്നാല്‍ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മതിലേരിത്തട്ടിനെ വികസിപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button