Latest NewsNewsIndiaTechnology

അഗ്നിപർവ്വത സ്ഫോടനങ്ങൾ പുനഃസൃഷ്ടിച്ച് നാസ

അമേരിക്കയിലെ പസഫിക് നോർത്ത് വെസ്റ്റിൽ സംഭവിച്ച കൊളംബിയ റിവർ ബസാൾട്ട് സ്ഫോടനമാണ് ഗവേഷകർ പുനഃസൃഷ്ടിച്ചത്

അഗ്നിപർവ്വത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞർ. അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ആഘാതം എത്രത്തോളം ഭൂമിക്ക് ഹാനികരമാണെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ പസഫിക് നോർത്ത് വെസ്റ്റിൽ സംഭവിച്ച കൊളംബിയ റിവർ ബസാൾട്ട് സ്ഫോടനമാണ് ഗവേഷകർ പുനഃസൃഷ്ടിച്ചത്. ഏതാണ്ട് പതിനഞ്ച് ദശലക്ഷത്തിനും 17 ലക്ഷത്തിനും ഇടയിലാണ് ബസാൾട്ട് സ്ഫോടനം നടന്നതെന്ന് കണക്കാക്കപ്പെടുന്നു. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ ജിയോ ഫിസിക്കൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read: വിനോദയാത്രയ്ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ രാജ്യങ്ങള്‍ അറിയാം

തീവ്രമായ അഗ്നിപർവ്വത സ്ഫോടനങ്ങൾ ഭൂമിയുടെ കാലാവസ്ഥയെ ഉയർന്ന തോതിൽ ബാധിക്കുകയും ഓസോൺ പാളികളിൽ വിള്ളൽ വീഴാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഭൂമിയിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button