Latest NewsKeralaNewsLife StyleTravel

കേരളാ ‌ടൂറിസത്തിന്‍റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി : യാത്ര ചെയ്യാം മറവന്‍തുരുത്തിലേക്ക്

കോട്ടയം: ജില്ലയിലെ വൈക്കത്തിന് സമീപം സ്ഥിതി ചെയ്യുന്ന മറവന്‍തുരുത്ത് ഇപ്പോള്‍ മാതൃകാ ഗ്രാമമാണ്. മറവൻതുരുത്തിനെ ഒരു സുസ്ഥിരവും അനുഭവ സമ്പത്തുള്ളതുമായ ഒരു ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കുകയാണ് കേരള ടൂറിസത്തിന്റെ ലക്ഷ്യം.

ഇതിന്‍റെ ആദ്യ ചുവ‌ട് വയ്പ് എന്ന നിലയിലാണ് വാട്ടർ സ്ട്രീറ്റ് ഉദ്ഘാടനം നടന്നിരിക്കുന്നത്. മറവന്‍തുരുത്തിലേത് കേരളാ ‌ടൂറിസത്തിന്‍റെ ആദ്യ സ്ട്രീറ്റ് പദ്ധതിയാണ്.

പഞ്ചായത്തിലെ പതിനഞ്ചോളം നാട്ടു തോടുകൾ വൃത്തിയാക്കി സഞ്ചാരികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതാണ് വാട്ടർ സ്ട്രീറ്റ് പദ്ധതി. നാട്ടുകാരുടെ സഹകരണത്തോടെ തോടുകള്‍ വൃത്തിയാക്കി സംരക്ഷിച്ചുകൊണ്ട് അതിലൂടെ ഗ്രാമത്തെ തൊട്ടറിഞ്ഞുള്ള യാത്രയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കനാലുകളിൽ കയാക്കിംഗ്, നൈറ്റ് സഫാരി എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also : ഗുജറാത്ത് കലാപവും ഖിലാഫത്ത് മൂവ്മെന്റും, ഒന്ന് വിപ്ലവവും മറ്റേത് പ്രശ്നവുമെന്നാണ് പഠിപ്പിക്കുന്നത്:മതം വിട്ട അസ്‌കർ അലി

കഴിഞ്ഞ ദിവസമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മറവന്തുരുത്ത് പഞ്ചായത്തിൽ വാട്ടർ സ്ട്രീറ്റുകൾക്ക് തുടക്കമായത്. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്.

മറവൻതുരുത്തിനെ ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രമാക്കുമെന്നും ഒരു കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികൾക്ക് ഉടൻ അനുമതി നൽകുമെന്നും മന്ത്രി ഉദ്ഘാടനദിനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രാദേശിക തൊഴിലും വരുമാനവും വർദ്ധിപ്പിക്കുകയും പടിപടിയായി പ്രദേശത്തെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button