ThiruvananthapuramLatest NewsKeralaNattuvarthaNews

‘വിജയ് ബാബുവിന് കിട്ടിയ പ്രിവിലേജ് എന്തുകൊണ്ട് സനലിന് കിട്ടുന്നില്ല’: സനൽ കുമാറിന്റെ അറസ്റ്റിനെതിരെ വ്യാപക വിമർശനം

കുടുംബാംഗങ്ങളോടൊത്ത് യാത്ര ചെയ്യുമ്പോൾ ഐഡന്റിറ്റി കാർഡ് പോലും കാണിക്കാൻ തയ്യാറാവാതെ പോലീസ് സനൽ കുമാറിനെ തടഞ്ഞു വെയ്ക്കുകയായിരുന്നു

തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസിനെതിരെ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കിട്ടിയ പ്രിവിലേജ്, എന്തുകൊണ്ട് സനൽ കുമാറിന് കിട്ടുന്നില്ല എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്ന, നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സനൽ കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുടുംബാംഗങ്ങളോടൊത്ത് യാത്ര ചെയ്യുമ്പോൾ ഐഡന്റിറ്റി കാർഡ് പോലും കാണിക്കാൻ തയ്യാറാവാതെ പോലീസ് സനൽ കുമാറിനെ തടഞ്ഞു വെയ്ക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പടെയുള്ള സ്വകാര്യ വാഹനത്തിൽ, പോലീസ് ഇടിച്ചു കയറിയത് അതിക്രമമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

പാക്-ഖാലിസ്ഥാന്‍ ബന്ധമുള്ള നാല് ഭീകരര്‍ പിടിയില്‍, ഭീകരര്‍ക്ക് ഐഎസ് ബന്ധം

അതേസമയം, നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പരാതി ലഭിച്ച് നടപടി സ്വീകരിക്കാൻ മതിയായ സമയം ഉണ്ടായിട്ടും, വിജയ് ബാബു ലൈവിലും വന്ന് ഗോവ വഴി ദുബായിൽ എത്തിയതിനു ശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പോലീസിന്റെ ഈ ഇരട്ടത്താപ്പിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരായ ജനങ്ങളുടെ അഭിമാനത്തെ പെരുവഴിയിൽ ഇട്ടു തട്ടുകയല്ല നിയമം ചെയ്യേണ്ടതെന്ന് ആളുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button