
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നു പുറത്താക്കി. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയില്‍ നിന്നും ആറു മാസത്തേക്കാണ് നാടുകടത്തിയത്. തിരുവല്ല കളക്കാട് യമുനനഗറില്‍ ദര്‍ശന വീട്ടില്‍ വര്‍ഗീസ് മകന് സ്റ്റാന്‍ വര്‍ഗീസിനെയാണ് (28) നാടു കടത്തിയത്.
തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനിയുടെ ഉത്തരവിന് പ്രകാരം ആണ് നാടുകടത്തപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : കേക്ക് മുറിച്ച് ആട്ടിന്‍കുട്ടിയുടെ ജന്മദിനം: ആഘോഷമാക്കി കര്ഷകന്
2016 മുതല്‍ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ആറു കേസുകളും കോയിപ്രം സ്റ്റേഷനില്‍ രണ്ടു കേസുകളുമാണ് സ്റ്റാന്‍ വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയും ഉൾപ്പെടുന്നു.
ഈ ഉത്തരവ് നിലനില്‍ക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ, ഉത്തരവിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്താല്‍ ഉടനടി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിനുള്ള ഡിഐജിയുടെ നിര്‍ദേശം ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും നല്‍കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞമാസം അടൂര്‍ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകള്‍ മുകളുവിള വടക്കേതില്‍ വീട്ടില്‍ ജയന് (46)നെയും കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി ഉത്തരവായിരുന്നു.
Post Your Comments