Latest NewsNewsIndia

പാകിസ്ഥാനില്‍ നിന്ന് ഹെറോയിനുമായി എത്തിയ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്ത്, തടയിട്ട് ബിഎസ്എഫ്

ഛണ്ഡീഗഡ്: പാകിസ്ഥാനില്‍ നിന്ന് ഹെറോയിനുമായി എത്തിയ ഡ്രോണ്‍, ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി. വന്‍ ലഹരിമരുന്ന് ശേഖരവും ബിഎസ്എഫ് പിടികൂടി. അമൃത്സര്‍ മേഖലയിലായിരുന്നു സംഭവം. ശബ്ദംകേട്ട് നോക്കിയപ്പോഴാണ് പാകിസ്ഥാന്‍ ഭാഗത്തു നിന്നും ഡ്രോണ്‍ വരുന്നത് ബിഎസ്എഫ് കണ്ടത്. തുടര്‍ന്ന്, വെടിയുതിര്‍ക്കുകയായിരുന്നു. തകര്‍ന്ന് വീണ ഡ്രോണില്‍ നിന്നും, 10.670 കിലോ ഹെറോയിന്‍ ആണ് ബിഎസ്എഫ് കണ്ടെടുത്തത്. സംഭവത്തില്‍, ബിഎസ്എഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also:ലോട്ടറി മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയുടെ ജീവിതം മാറി മറിഞ്ഞു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ്, പഞ്ചാബില്‍ അതിര്‍ത്തി കടന്ന് ഡ്രോണ്‍ എത്തിയത്. കഴിഞ്ഞ ആഴ്ച പഞ്ചാബില്‍ എത്തിയ ചൈനീസ് ഡ്രോണും ബിഎസ്എഫ് വെടിവെച്ച് ഇട്ടിരുന്നു. പാകിസ്ഥാനില്‍ നിന്ന് ഇപ്പോള്‍ ഡ്രോണ്‍ വഴിയാണ് ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നത്. ഇതിന് തടയിടാന്‍ അതിര്‍ത്തിയില്‍ സൈന്യം വളരെ ജാഗ്രതയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button