Latest NewsNewsIndia

രാഹുല്‍ ദ്രാവിഡിന്റെ കയ്യൊപ്പ് ഇനി യുവമോര്‍ച്ചയിൽ: നീക്കം തെരഞ്ഞെടുപ്പടുക്കവേ

ഈ വര്‍ഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് രാഹുല്‍ ദ്രാവിഡിനെ ബി.ജെ.പി തങ്ങളുടെ വേദിയിലെത്തിക്കുന്നത്.

സിംല: ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ വേദിയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ് എത്തുന്നു. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുക്കുക. മെയ് 12 മുതല്‍ 15 വരെയാണ് സമിതി നടക്കുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയടക്കം മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പങ്കെടുക്കുമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി ജയ് റാം താക്കൂറും പരിപാടിയില്‍ പങ്കെടുക്കും.

Read Also: സംസ്ഥാനത്തെ ഹോട്ടലുകൾ ഇനി ഗ്രീന്‍ കാറ്റഗറി പരിധിയിലേക്ക്: ഉത്തരവുമായി മന്ത്രി വീണാ ജോര്‍ജ്

ഈ വര്‍ഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് രാഹുല്‍ ദ്രാവിഡിനെ ബി.ജെ.പി തങ്ങളുടെ വേദിയിലെത്തിക്കുന്നത്. ‘വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം’ എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് ബി.ജെ.പി എം.എല്‍.എ വിശാല്‍ നെഹ്‌രിയ പറഞ്ഞു. 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 44 സീറ്റുകളിലാണ് വിജയിച്ചത്. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് 21 സീറ്റുകളാണ് നേടാനായത്. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടി.

shortlink

Related Articles

Post Your Comments


Back to top button