Latest NewsNewsBeauty & StyleLife Style

ചര്‍മ്മം നല്ല പ്രസരിപ്പോടെ തിളങ്ങി നിൽക്കാൻ

 

 

ചില ദിവസങ്ങളില്‍ കണ്ണാടി നോക്കുമ്പോള്‍ ചർമത്തിന്റെ തിളക്കവും ഉന്മേഷവും നഷ്ടമായി ഇരിക്കുന്നതായി തോന്നാറുണ്ടോ? ആ ദിവസങ്ങളില്‍ ചിലപ്പോള്‍ ചര്‍മ്മത്തിന്റെ ഈ തിളക്കമില്ലായ്മ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതായും ചിലര്‍ പരാതിപ്പെടാറുണ്ട്. രാവിലെ ഉണരുമ്പോള്‍ മുതല്‍ ചര്‍മ്മം തിളങ്ങുന്നതിന് രാത്രി കിടക്കുന്നതിന് മുന്‍പ് ചെയ്യേണ്ട കുറച്ച് സ്‌കിന്‍ കെയര്‍ ടിപ്‌സ് പരിചയപ്പെടാം…

പുറത്ത് പോയി എത്ര ക്ഷീണത്തോടെ വീട്ടില്‍ തിരിച്ചെത്തിയാലും മേക്കപ്പ് ശരിയായ വിധത്തില്‍ കഴുകിക്കളയാന്‍ അല്പസമയം മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. വെറുതേ മുഖം കഴുകിയാല്‍ മാത്രം മേക്കപ്പ് നീങ്ങില്ല. ക്ലെന്‍സറുകള്‍ ഉപയോഗിച്ച് കണ്‍മഷിയും ലിപ്സ്റ്റിക്കും ഉള്‍പ്പെടെ എല്ലാ വിധ മേക്കപ്പും കിടക്കുന്നതിന് മുന്‍പ് നീക്കം ചെയ്യണം. ഒരു ഓയില്‍ ബേസ്ഡ് മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

അതുപോലെ തന്നെ, സാധാരണ സോപ്പുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ആവശ്യം വേണ്ട ഈര്‍പ്പത്തേയും എണ്ണയേയും പോലും വലിച്ചെടുത്ത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു. അതുകൊണ്ട്, ക്ലെന്‍സിംഗ് മില്‍ക്ക് ഉപയോഗിച്ച് മുഖം വൃത്തിയാക്കുമ്പോള്‍ ചര്‍മ്മത്തിന്റെ മൃദുത്വവും ഭംഗിയും നഷ്ടപ്പെടാതിരിക്കുന്നു. സിറം പുരട്ടുന്നത് ഏറെ നല്ലതാണ്.
പൂര്‍ണമായും വൃത്തിയായ ചര്‍മ്മത്തില്‍ വേണം സിറം പുരട്ടാന്‍. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി12 തുടങ്ങി വിവിധതരം സിറം വിപണിയില്‍ ലഭ്യമാകും. അനുയോജ്യമായ സിറം തെരഞ്ഞെടുത്ത് രാത്രി പുരട്ടി കിടന്നാല്‍ പിറ്റേന്ന് ചര്‍മ്മം പ്രസരിപ്പോടെ തിളങ്ങുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button