Latest NewsInternational

നാറ്റോ സഖ്യത്തിലേക്ക് ഫിൻലാൻഡും സ്വീഡനും? : പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

ബ്രസ്സൽസ്: നാറ്റോ അംഗത്വ വിഷയത്തിൽ ഫിൻലാൻഡിന്റെ പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഫിൻലാൻഡ് പിന്നാലെ സ്വീഡനും ഇതേവഴിയിലാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ വ്യക്തമാക്കുന്നു. നാവികാഭ്യാസങ്ങൾക്ക് കൊടുക്കേണ്ട കൂടുതൽ ശ്രദ്ധ മൂലം, ഈ രണ്ടു രാജ്യങ്ങളും അംഗത്വത്തിന് അപേക്ഷിക്കും എന്നുതന്നെയാണ് അറിയാൻ കഴിഞ്ഞത്.

നാറ്റോ യഥാർത്ഥത്തിൽ ഒരു സൈനിക സഖ്യമാണ്. ഒരു നാറ്റോ അംഗത്തിനുമേൽ ആക്രമണം നടത്തിയാൽ, അത് നാറ്റോയ്ക്കു നേരെയുള്ള ആക്രമണം ആയി കണക്കാക്കി എല്ലാ രാജ്യങ്ങളും നാറ്റോ അംഗരാഷ്ട്രത്തിന്റെ ശത്രുവിനെതിരെ യുദ്ധം ചെയ്യുമെന്നാണ് കരാർ.

30 അംഗ രാഷ്ട്രങ്ങളാണ് നാറ്റോ സൈനിക സഖ്യത്തിലുള്ളത്. നിലവിലെ 30 അംഗങ്ങൾ പുതുതായി പാർലമെന്റ് ചേർന്ന് അംഗീകാരം നൽകിയാൽ മാത്രമേ പുതിയ അംഗരാഷ്ട്രത്തെ നാറ്റോയിൽ പ്രവേശിപ്പിക്കുകയുള്ളൂ. നാറ്റോയിൽ അംഗത്വമെടുക്കാൻ ഉക്രൈൻ ശ്രമിച്ചതിനാണ് റഷ്യ ആ രാജ്യത്തിൽ അധിനിവേശം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button