Latest NewsInternational

ബെൻസിനും കയ്യബദ്ധം? : ബ്രേക്ക് തകരാർ മൂലം തിരിച്ചു വിളിച്ചത് 3 ലക്ഷം വണ്ടികളെ

വിപണിയിലിറക്കിയ ഏതാണ്ട് മൂന്ന് ലക്ഷത്തോളം വണ്ടികളെ തിരിച്ചു വിളിച്ച് ആഡംബര വാഹനനിർമ്മാണ കമ്പനിയായ മെഴ്സിഡസ് ബെൻസ്. തകരാറുകൾ മൂലമാണ് ഇത്രയധികം വണ്ടികളെ തിരിച്ചു വിളിക്കുന്നതെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കിയത്.

 

2006-2012 കാലഘട്ടത്തിൽ ഇറക്കിയ വണ്ടികളെയാണ് കമ്പനി തിരിച്ചു വിളിച്ചിട്ടുള്ളത്.
2007-2009 GL320, 2010-2012 GL350, 2007-2012 GL450, 2007-2009 ML320, 2010-2011 ML450, 2006-2007 ML500, 2007-2011 AMG ML63, 2006-2012 R350, and 2008 R550 എന്നീ സീരിസുകളിലായി ആകെ മൊത്തം 2,92,000 വണ്ടികൾക്ക്‌ അറ്റകുറ്റപ്പണി നടത്തേണ്ടി വരും.

ബ്രേക്ക് ബൂസ്റ്റർ ഹൗസിംഗിൽ നനവ് തട്ടിയതിനാൽ മിക്ക വണ്ടികളുടെയും ബ്രേക്കുകൾ പ്രവർത്തിക്കാതാവുകയോ, ഭാഗികമായി പ്രവർത്തിക്കുകയോ ചെയ്യുന്നതാണ് പ്രധാന പ്രശ്നം. യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലാണ് ഈ സീരിസുകളിലെ ഏറ്റവുമധികം വാഹനങ്ങൾ കമ്പനി ഇറക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button