Latest NewsNewsIndia

‘ലക്ഷ്മണ്‍ പുരി’യാകാനൊരുങ്ങി ‘ലക്നൗ’: പേര് മാറ്റത്തിന്റെ സൂചനയായി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്?

ലക്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം, യുപിയില്‍ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായി, ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിന്റെ പേര് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ ട്വീറ്റാണ് ഇപ്പോൾ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുള്ളത്.

ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുള്ള ട്വീറ്റില്‍
‘ഭഗവാന്‍ ലക്ഷ്മണന്റെ പാവനമായ നഗരത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം’ എന്ന് മോദിയെ സ്വീകരിച്ച് യോഗി കുറിച്ചിരുന്നു. ഇതോടെ, ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.

മംഗളൂരുവിൽ മലയാളി യുവതിയെ മർദ്ദിച്ചു കൊന്നു, ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്ക്: വിഷം കഴിച്ചതെന്ന് ഭർത്താവ്

‘ലക്ഷ്മണ്‍ പുരി’ എന്നോ ‘ലഗാന്‍പുരി’ എന്നോ ലക്നൗവിന്റെ പേര് മാറ്റണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. ലക്നൗവില്‍ ലക്ഷ്മണിന്റെ പേരില്‍ ക്ഷേത്ര നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ലക്നൗ എന്നത് അടുത്തുതന്നെ ‘ലക്ഷ്മണ്‍ പുരി’ എന്നാക്കി മാറ്റുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button