IdukkiKeralaNattuvarthaLatest NewsNewsIndia

രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി: മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ, ഫോണുകള്‍ പിടിച്ചെടുത്തു

മൂന്നാര്‍: രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോർത്തി നൽകിയ മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് ഇവർ രഹസ്യങ്ങള്‍ തീവ്രവാദ സംഘടനകൾക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. വിശദ പരിശോധനയ്ക്കായി പിടിച്ചെടുത്ത ഫോണുകൾ സൈബര്‍ സെല്ലിന് കൈമാറി. മൂന്നാര്‍ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് സംശയനിഴലിലുള്ളത്.

Also Read:ഒറ്റകൈയിൽ പറക്കും ക്യാച്ചുമായി എവിന്‍ ലെവിസ്: ലഖ്‌നൗവിനെ പ്ലേ ഓഫിലേക്ക് നയിച്ച തകർപ്പൻ ക്യാച്ച് കാണാം

ഡി.വൈ.എസ്.പി. കെ.ആര്‍ മനോജ് ആണ് ഇവരുടെ ഫോണുകൾ പിടിച്ചെടുത്തത്. സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യം ചെയ്യുന്ന ഡാറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനും മറ്റ് രണ്ടുപേരുമാണ് ആരോപണ വിധേയർ. മൂന്നാര്‍ സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നൽകിയതായി വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഇവരിൽ അവസാനിച്ചത്.

മൂന്ന് പൊലീസുകാരും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നീരീക്ഷണത്തിലായിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്. ഫോണിലെ വിവരങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button