KeralaLatest News

ദൈവനാമത്തിൽ ലഹരി വില്പന: 50 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

മലപ്പുറം: ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വില്പന നടത്തുന്ന ആൾ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയക്കുട്ടി തങ്ങളാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച് പോലീസ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു കോയക്കുട്ടി തങ്ങൾ (52). ഇരിങ്ങാട്ടിരിയുള്ള വീട്ടിൽ വച്ച്, പ്രതി ആത്മീയ ചികിത്സ നടത്തി വരുന്നുണ്ട്.

ഇവിടെ നിരവധി പേർ ഇയാളെ കാണാനും എത്താറുണ്ട്. പതിവായി ഏർവാടി സന്ദർശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങൾ. ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുവക്കാട് റോഡരികിൽ നിൽക്കുകയായിരുന്ന കോയക്കുട്ടി തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. സഞ്ചിയിൽ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയിൽ ആയിരുന്നു ഹാഷിഷ് ഓയിൽ. ഏർവാടിയിൽ നിന്ന് ഇയാൾ ഹാഷിഷ് ഓയിൽ എത്തിക്കുന്നെന്നാണ് നിഗമനം. ഇയാൾ ലഹരിമരുന്നിൻ്റെ മൊത്ത വില്പനക്കാരനാണെന്ന് പോലീസ് സംശയിക്കുന്നു.

ഏർവാടിയിൽ നിന്നും ഹാഷിഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കൾ ഇയാൾ നേരിട്ട് ശേഖരിക്കുകയാണ് എന്നാണ് പോലീസ് നൽകുന്ന വിവരം. അന്താരാഷ്ട്ര വിപണിയിൽ 50 ലക്ഷത്തിൽ അധികം രൂപ മൂല്യം ഉള്ളതാണ് ഈ ഹാഷിഷ് ഓയിൽ. ജില്ലയിൽ ഇയാളിൽ നിന്നും ലഹരി മരുന്ന് കൈപ്പറ്റുന്ന ഒരുപാട് പേരുണ്ട് എന്ന് പോലീസ് കരുതുന്നു.  ഹാഷിഷ് ഓയിലിന് പുറമേ മറ്റ് ഏതെങ്കിലും പുറമേ മറ്റ് ഏതെങ്കിലും ലഹരിവസ്തുക്കൾ ഇയാൾ വിതരണം ചെയ്യുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button