Latest NewsHealth & Fitness

ചെമ്പുപാത്രത്തിലെ വെളളം കുടിച്ചാൽ ഗുണമോ ദോഷമോ? അറിയാം ചില യാഥാർത്ഥ്യങ്ങൾ

കുടിയ്ക്കാനുള്ള വെള്ളം നാം പലപ്പോഴും സ്റ്റീല്‍, അലുമിനിയം പാത്രങ്ങളിലാണ് പിടിച്ചു വയ്ക്കാറ്. ചിലരാകട്ടെ മണ്‍കൂജയിലും കുപ്പികളിലും ഗ്ലാസ് ജാറിലും പ്ലാസ്റ്റിക്കിലുമെല്ലാം പിടിച്ചു വയ്ക്കാറുമുണ്ട്. എന്നാല്‍, ചെമ്പു പാത്രത്തില്‍ വെള്ളം പിടിച്ചു വെ ച്ചു കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്നാണ് പറയുന്നത്. ആയുര്‍വേദത്തില്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണിത്.

ചെമ്പുപാത്രത്തിലെ വെളളം കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയാം:

ആയുര്‍വേദ വിധിപ്രകാരം, ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ സന്തുലനപ്പെടുത്താന്‍ സഹായിക്കും. ചെമ്പില്‍ നിന്ന് വെള്ളത്തിലേക്ക് പോസിറ്റീവായ ഊര്‍ജ്ജം പ്രവേശിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ശരീരഭാരം കാര്യമായി കുറയുന്നതായി കാണുന്നില്ലെങ്കില്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം പതിവായി കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കാര്യക്ഷമമായി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇത് വഴി ശരീരത്തിന് ആവശ്യമുള്ളവ മാത്രം നിലനിര്‍ത്താനും അല്ലാത്തവ പുറന്തള്ളാനും സാധിക്കും.പതിവായി ധാരാളം വെള്ളം കുടിക്കുക. പ്രത്യേകിച്ച് രാവിലെ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ആരോഗ്യം നല്കുകയും, മുഖക്കുരു അകറ്റി തിളക്കം നല്കുകയും ചെയ്യും.

read also: കേന്ദ്രത്തിന് പിന്നാലെ ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാരും: കുറച്ച നിരക്കുകൾ അറിയാം

അസിഡിറ്റി, ഗ്യാസ് എന്നിവ ചില ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇതിന് പരിഹാരം നല്കാന്‍ ചെമ്പിന് സാധിക്കും. ആയുര്‍വേദമനുസരിച്ച് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം ഒരു വലിയ ഗ്ലാസ്സ് നിറയെ രാവിലെ വെറും വയറ്റില്‍ കുടിക്കുക.

തൈറോയ്ഡ് സംബന്ധമായ രോഗമുള്ളവരില്‍ പൊതുവെ കാണുന്ന പ്രശ്‌നമാണ് ശരീരത്തില്‍ ചെമ്പിന്റെ അളവ് കുറവ്. ചെമ്പിന്റെ അളവ് കുറയുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് വഴി ചെമ്പ് ശരീരത്തിലെത്തും. അത് വഴി തൈറോയ്ഡ് ഗ്രന്ഥി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button