Latest NewsNewsIndia

കേന്ദ്രം ഇന്ധന വില കുറച്ചതോടെ പച്ചക്കറി-പഴ വര്‍ഗങ്ങള്‍ക്ക് വില കുറയും

ഇന്ധന വില കുറച്ച് കൊണ്ടുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം, നിരവധി മേഖലകളില്‍ മാറ്റങ്ങള്‍ വരും

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രം ഇന്ധനവില കുറച്ചതോടെ, വിപണിയില്‍ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും വില കുറയുമെന്ന് വിലയിരുത്തല്‍. ഇന്ധന വിലയില്‍ വരുന്ന വ്യത്യാസങ്ങള്‍ നിരവധി മേഖലകളിലാണ് മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്. ഗതാഗത ചെലവ് കുറയുന്നതോടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിലയില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ലക്ഷദ്വീപ് ലഹരിമരുന്ന് വേട്ട: പിന്നിൽ ഇറാൻ ബന്ധമുള്ള സംഘമെന്ന് ഡിആർഐ

കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവയും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പനയില്‍ ഇടനിലക്കാരെ കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി കൂടുതലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളിലാണ് ഇടനിലക്കാരെ പരമാവധി കുറയ്ക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. ഇതോടെ ഉത്പന്നങ്ങളുടെ അന്തിമ വിലയില്‍ കുറവ് വരുമെന്നും ധനമന്ത്രി അറിയിച്ചു.

പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് സമാനമായി ഇരുമ്പിന്റേയും ഉരുക്കിന്റേയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയും കുറയും. ഈ മേഖലയില്‍ കയറ്റുമതിക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button