Latest NewsNewsInternational

മഹാമാരിയിലും ലാഭം: കോവിഡ് സൃഷ്ടിച്ചത് 30 മണിക്കൂറിൽ ഓരോ കോടീശ്വരൻമാരെ വീതം

ന്യൂഡൽഹി: ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി ലോകത്തെ ദശാബ്ദങ്ങൾ പുറകോട്ടടിച്ചിരിക്കുകയാണ്. എന്നാൽ, ലോകം മുഴുവൻ ഈ ഭീകര പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും ഈ അവസരം പോലും ചിലർക്ക് ലാഭമുണ്ടാക്കാനുള്ള വഴികളായിരുന്നു.

നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ, കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ നിരവധി പേരെ ലഭ്യമായി. അങ്ങനെ, കുറഞ്ഞ ശമ്പളത്തിന് കൂടുതൽ ജോലി ചെയ്യുന്നവരെ ലഭ്യമായി. പ്രകാരം വർദ്ധിച്ച ഉത്പാദന ശക്തി, മുതലാളിമാരുടെ അധിക വളർച്ചയ്ക്ക് കാരണമായി. കോവിഡ് മൂലം ഓരോ 30 മണിക്കൂറിലും ഓരോ കോടീശ്വരന്മാർ സൃഷ്ടിക്കപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പ്രസംഗിക്കവേ, ഓക്സ്ഫാം ഇന്റർനാഷണൽ എന്ന ജീവകാരുണ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഗബ്രിയേല ബുച്ചർ വെളിപ്പെടുത്തിയ കണക്കുകൾ ശ്രദ്ധിക്കാം. കോടീശ്വരന്മാരുടെ എണ്ണം 573-ൽ നിന്നും 2700 ആയി വർദ്ധിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. 2020 മുതൽ ഉള്ള കണക്കാണ് ഇത്. ഇവരുടെ മൊത്തം സമ്പാദ്യം 3.8 ട്രില്യണിൽ നിന്നും 12.7 ട്രില്യൺ ആയി ഭീകരമായി വർദ്ധിച്ചിരിക്കുന്നു .

ഈ കോടീശ്വരന്മാരിൽ തന്നെ ഭക്ഷ്യ, ഊർജ്ജ മേഖലയിൽ നിന്നുള്ളവർക്ക് കുത്തനെ ഉയർന്ന വിലക്കയറ്റം മൂലം അപ്രതീക്ഷിതമായ ലാഭമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 23 വർഷത്തെ വളർച്ചയെക്കാൾ കൂടുതലാണ് കോവിഡ് ആരംഭിച്ച ആദ്യ 24 മാസത്തിനുള്ളിലെ ഇവരുടെ സാമ്പത്തിക വളർച്ച. ലോകത്തിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പാദ്യം മാത്രം ആഗോള ജിഡിപിയുടെ 13.9 ശതമാനം വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button