KeralaLatest NewsNews

പട്ടയ വിതരണത്തിൽ ക്രമക്കേടുകൾ: ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

 

 

ഇടുക്കി: ജില്ലയിലെ പട്ടയ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടര്‍ന്ന്, ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് തീരുമാനം. മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പിനാണ് അന്വേഷണ ചുമതല. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചു.

പട്ടയം നൽകുന്നതിൽ ഉദ്യോഗസ്ഥർ വൻതോതിൽ ക്രമക്കേടുകൾ നടത്തിയതായി സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്, തഹസീൽദാർ വിൻസന്റ് ജോസഫിനെ സസ്‌പെന്റ് ചെയ്തിരുന്നു.

വിൻസന്റ് ജോസഫ്, ഡെപ്യൂട്ടി തഹസീൽദാർ സോജൻ പുന്നൂസ്, സെക്ഷൻ ക്ലർക്കുമാരായ വഹീദ, ജെസിമോൾ ജോസ് എന്നിവർക്കെതിരെയാണ്  അന്വേഷണം പ്രഖ്യാപിച്ചത്. ഇവർക്ക് കഠിന ശിക്ഷയ്ക്കുള്ള കുറ്റപത്രം നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button