Latest NewsNewsInternationalGulfQatar

കുരങ്ങുപനി: ഖത്തറിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

ദോഹ: രാജ്യത്ത് ഇതുവരെ കുരങ്ങുപനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സംശയിക്കുന്ന കേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായും, രോഗബാധ രാജ്യത്ത് പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ‘പനിക്കുള്ള ഗുളിക പോലും ഇല്ലാത്തൊരു സ്ഥിതിയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം’: പ്രഫുൽ പട്ടേലിനെതിരെ ഐഷ

കുരങ്ങുപനിയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്ന മുഴുവൻ കേസുകളും അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, സംശയം തോന്നുന്ന കേസുകൾ ആരോഗ്യ അധികൃതരെ അറിയിക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങുപനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ്, പറയാൻ കൊള്ളാത്ത പലതും ഉണ്ട്, ദിലീപ് ഇതിലൊക്കെ എങ്ങനെ പെട്ടുവെന്നറിയില്ല’

shortlink

Related Articles

Post Your Comments

Related Articles


Back to top button