Latest NewsNewsIndiaBusiness

ഓൺലൈൻ വാണിജ്യ രംഗത്ത് പുതിയ പദ്ധതിയുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) എന്ന പേരിലാണ് ഈ സംവിധാനം അറിയപ്പെടുക.

ഓൺലൈൻ വാണിജ്യ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഇന്ത്യയിലെ ചെറുകിട സംരംഭകർക്കും വിൽപനക്കാർക്കുമെല്ലാം അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പുതിയ സംവിധാനത്തിനാണ് സർക്കാർ തുടക്കം കുറിക്കുന്നത്.

ഡൽഹി, ബംഗളൂരു, ഭോപാൽ, ഷില്ലോങ്, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പ്ലാറ്റ്ഫോമിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുക. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി) എന്ന പേരിലാണ് ഈ സംവിധാനം അറിയപ്പെടുക.

Also Read: തൃശ്ശൂരിൽ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

സാധാരണ ഇ- കൊമേഴ്സ് വെബ്സൈറ്റുകളെ പോലെ തന്നെ എല്ലാ തരം ഉൽപ്പന്നങ്ങളും സേവനങ്ങളും ഒ.എൻ.ഡി.സി വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ചെറുകിട സ്ഥാപനങ്ങൾ സ്വന്തമായൊരു വെബ്സൈറ്റ് തുടങ്ങിയാൽ അതിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രയാസമാണ്. എന്നാൽ, ഒ.എൻ.ഡി.സി പ്ലാറ്റ്ഫോമുകൾ ചെറുകിട സ്ഥാപനങ്ങളുടെ സേവനങ്ങൾ വളരെ വേഗത്തിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button