Latest NewsNewsIndia

നിയന്ത്രണമില്ലാത്ത സ്വതന്ത്ര കശ്‌മീര്‍ വേണം: സ്വപ്‌നം കണ്ട ഭീകരന്‍ യാസിൻ മാലിക് ഇനി തടവറയിലേക്ക്

കേസിൽ യാസിൻ മാലിക് കുറ്റക്കാരനാണെന്ന് മേയ് 19ന് എൻ.ഐ.എ കോടതി ജഡ്‌ജി പ്രവീൺ സിങ് വിധിച്ചിരുന്നു.

ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. പത്തുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിനു മുന്നോടിയായി പട്യാല ഹൗസ് കോടതിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. മാലിക്കിനെതിരെ യു.എ.പി.എ ഉള്‍പ്പെടെ ചുമത്തിയിരുന്നു. മാലിക്കിന് വധശിക്ഷ നൽകണമെന്ന് ദേശീയ സുരക്ഷാ ഏജൻസി (എൻ.ഐ.എ) കോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ, ആയുധം താഴെയിട്ടിട്ട് വർഷങ്ങൾ ആയെന്നും തികഞ്ഞ ഗാന്ധിയനായിട്ടാണ് താൻ ജീവിക്കുന്നതെന്നും യാസിൻ മാലിക് കോടതിയിൽ പറഞ്ഞു. തനിക്കെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും അംഹിസാ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും യാസിൻ മാലിക് പറഞ്ഞു. കേസിൽ യാസിൻ മാലിക് കുറ്റക്കാരനാണെന്ന് മേയ് 19ന് എൻ.ഐ.എ കോടതി ജഡ്‌ജി പ്രവീൺ സിങ് വിധിച്ചിരുന്നു.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

അതേസമയം, യാസിൻ മാലിക്കിന് കോടതി ശിക്ഷ വിധിക്കുന്നതിനെതിരായ പ്രതിഷേധത്തെ തുടർന്ന് സംഘർഷം ഉണ്ടായി. യാസിൻ മാലിക്കിനെ പിന്തുണക്കുന്നവരാണ് സുരക്ഷസേനയുമായി ഏറ്റുമുട്ടിയത്. പ്രതിഷേധ സൂചകമായി മൈസുമയിലും പരിസരങ്ങളിലും ബുധനാഴ്ച കടകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. ലാൽചൗക്കിലും പഴയ നഗരത്തിലും പല കടകളും അടഞ്ഞുകിടന്നു. എന്നാൽ, പൊതുഗതാഗതം സാധാരണ നിലയിലായിരുന്നു.

സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ മൈസുമയിലെ യാസിൻ മാലിക്കിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്രകടനം നടത്തുകയും ചെയ്തു. തുടർന്ന്, പ്രതിഷേധക്കാർ മൈസുമ ചൗക്കിലേക്കു നീങ്ങാൻ ശ്രമിച്ചപ്പോൾ സുരക്ഷസേന തടഞ്ഞു. ഇതോടെയാണ് സംഘർഷമുണ്ടായത്. കല്ലേറുണ്ടായതിനെ തുടർന്ന്, സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഇന്ത്യയ്‌ക്കും പാകിസ്ഥാനും നിയന്ത്രണമില്ലാത്ത സ്വതന്ത്ര കശ്‌മീര്‍ വേണമെന്ന വാദവുമായി കശ്‌മീര്‍ താഴ്‌വരയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയ വിഘടനവാദിയാണ് യാസിൻ മാലിക്. ഈ ലക്ഷ്യം നേടാന്‍ കശ്മീര്‍ വിമോചന മുന്നണി എന്ന ഭീകരഗ്രൂപ്പ് സ്ഥാപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button