KeralaLatest NewsNewsIndia

ലൈംഗിക തൊഴിൽ നിയമവിധേയം, ഇടപെടരുത്: പൊലീസിനോട് സുപ്രീം കോടതി

'വേശ്യാവൃത്തി ഒരു തൊഴിൽ, പൊലീസ് ഇടപെടരുത്': സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: സമ്മതത്തോടെയുള്ള ലൈംഗിക തൊഴിൽ നിയമപരമാണെന്നും ഇടപെടാൻ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി. ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമില്ലെന്ന സുപ്രധാന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം, അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ടെന്നും ഉത്തരവിൽ പറയുന്നു.

സുപ്രധാനമായ ആറ് നിർദ്ദേശങ്ങളാണ് ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ട വിധിയിൽ പറയുന്നത്, ലൈംഗിക തൊഴിലാളികൾക്ക് നിയമത്തിന്റെ തുല്യ സംരക്ഷണത്തിന് അർഹതയുണ്ടെന്ന് ബെഞ്ച് പറഞ്ഞു. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ കേസുകളിലും ക്രിമിനൽ നിയമം ഒരുപോലെ ബാധകമാകണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Also Read:രാമരാജ്യം വന്നാൽ ഉറുദു ഭാഷ പൂർണമായും നിരോധിക്കും: തെലങ്കാന ബി.ജെ.പി എം.പി

ലൈംഗിക തൊഴിലാളി പ്രായപൂർത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് ഈ തൊഴിൽ തിരഞ്ഞെടുത്തതെന്നും വ്യക്തമായാൽ, അതിൽ ഇടപെടാനോ, ക്രിമിനൽ നടപടിയെടുക്കാനോ പൊലീസ് ശ്രമിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. തൊഴിൽ എന്തുതന്നെയായാലും, ഈ രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മാന്യമായ ഒരു ജീവിതത്തിന് അവകാശമുണ്ടെന്ന് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ലെന്നും ബെഞ്ച് അറിയിച്ചു. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ, ശിക്ഷിക്കുകയോ, ഉപദ്രവിക്കുകയോ, വേശ്യാലയങ്ങളിലെ റെയ്ഡുകളിൽ ഇരയാക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button