NattuvarthaLatest NewsKeralaNews

‘നാണം കെട്ട നേതാവ്’: സോഷ്യൽ മീഡിയയിൽ വൈറലായി പിസി ജോർജിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ പ്രതികരണം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പിസി ജോർജിനെക്കുറിച്ചുള്ള പഴയകാല പ്രതികരണം വൈറലാകുന്നു.

Also Read:മീഷോ: വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ ആറ് ലക്ഷം പിന്നിട്ടു

നാണം കെട്ട നേതാവ് എന്നാണ്, വർഷങ്ങൾക്ക് മുൻപുള്ള വിഡിയോയിൽ പിസിയെ കുറിച്ച് ശോഭ സുരേന്ദ്രൻ പറയുന്നത്. പരമ ചെറ്റയെന്ന് പിസിയെ എല്ലാവരും ചേർന്ന് വിളിക്കേണ്ട ഗതികേട് ഉണ്ടാവരുതെന്നും ശോഭ സുരേന്ദ്രൻ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം, പ്രചരിക്കുന്ന വീഡിയോ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ചർച്ചകൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് അന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയത്. ഇന്ന് അതിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button