KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,120 രൂപയാണ്. തുടർച്ചയായ ഒരാഴ്ചത്തെ വില വർദ്ധനയ്ക്ക് ശേഷമാണ് സ്വർണ വില ഇന്ന് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചക്കിടയിൽ 1,320 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായത്.

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Also Read: മുഖ്യമന്ത്രിയെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കണം, അതിജീവിത ഇന്ന് സെക്രട്ടേറിയേറ്റിലെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button