MalappuramKeralaNattuvarthaLatest NewsNews

ഹോട്ടല്‍ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: സ്വകാര്യ ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പിൽ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഗായത്രി ഹോട്ടൽ ഉടമയായ മുരളീധരന്റെ മൊബൈൽ ഫോൺ ഇതേ ഹോട്ടലിൽ മുൻ തൊഴിലാളിയായിരുന്ന മുഹമ്മദ് ഇർഫാൻ മോഷ്ടിക്കുകയും ഗൂഗിൾ പേ വഴി കൂട്ടുകാരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു.

Read Also : ഐപിഎല്ലിൽ ലഖ്‌നൗവിനെ തകർത്ത് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറില്‍

ഹോട്ടലുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എ.എസ്.ഐ സെബാസ്റ്റ്യൻ, എസ്.സി.പി.ഒ രതീഷ്, ഗോപാല കൃഷ്ണൻ, ഒ.ശശി, ശൈലേഷ് ജോൺ, ജയൻ, മിർഷാദ് കൊല്ലേരി, സന്ദീപ്, രാകേഷ്, അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button