Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍, പോലീസ് വർഗീയ വിവേചനം അവസാനിപ്പിക്കണമെന്ന് സംഘടന

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്‍. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇയാളുടെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ പോലീസ് സംഘം എത്തിയതറിഞ്ഞ് യഹിയയുടെ വീട്ടിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിച്ചു. ഇവര്‍ പോലീസ് വാഹനം തടയാനും ശ്രമിച്ചു.

Also Read:നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

യഹിയ തങ്ങളെ അന്യായമായി കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധിക്കണമെന്ന് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ പ്രവർത്തകരോട് ആവശ്യപ്പെട്ടു. കേരള പോലീസ് വർഗീയ വിവേചനം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ അടക്കം 4 പേരെ പോലീസ്‌ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് അഷ്‌കറിനെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. പിന്നാലെ, വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ, സംഘാടകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണവും നടപടിയും വേഗത്തിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button