Latest NewsIndiaNews

ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ച് പെൺകുട്ടികൾ ഉൾപ്പെടെ ആറ് മക്കളെയാണ് ഇവർ കിണറ്റിലെറിഞ്ഞ് കൊന്നത്. മഹാരാഷ്‌ട്രയിലെ റായ്ഗഡിലാണ് സംഭവം. 18 മാസം മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. അമ്മ രുണ ചികുരി സഹ്നിയ(30) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സംഭവത്തിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

മഹദ് താലൂക്കിലെ ഖറാവലി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് വഴക്കിലും കൊലപാതകത്തിലും കലാശിച്ചത്. ആറ് കുട്ടികളെയും കിണറ്റിൽ എറിഞ്ഞ് ഇവരും കിണറ്റിലേക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, നാട്ടുകാരെത്തി രുണയെ രക്ഷപ്പെടുത്തി. ഉടൻ തന്നെ കുട്ടികളെയും പുറത്തെടുത്തെങ്കിലും ആറ് പേരും മരിച്ചിരുന്നു.

കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button