Latest NewsInternational

ശ്രീലങ്കയുടെ പാതയിൽ പാകിസ്താനും: പട്ടിണിയും വിലക്കയറ്റവും മൂലം പൊറുതിമുട്ടി രാജ്യം

തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ജനങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. ശ്രീലങ്കയിലെ പോലെ തന്നെ, അവശ്യസാധനങ്ങൾക്ക് പോലും തീവിലയാണ്. ഈ സാഹചര്യത്തിൽ സാധനങ്ങളുടെ വില കുറയ്‌ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ പത്ത് കിലോ ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറയ്‌ക്കണമെന്ന് പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് ഖാന്, ഷെഹബാസ് ഷെരീഫ് അന്ത്യശാസനം നൽകിയിട്ടുണ്ട്.

തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തകര സ്റ്റേഡിയത്തിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ഷെരീഫ് നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്നും ഷെരീഫ് കുറ്റപ്പെടുത്തി.

അഞ്ച് ദശലക്ഷം വീടുകളും പത്ത് ദശലക്ഷം പേർക്ക് ജോലിയും നൽകുമെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് പാലിക്കാൻ ഇമ്രാൻ ഖാന് സാധിച്ചില്ല എന്ന് മാത്രമല്ല, രാജ്യത്തെ സമ്പൂർണ്ണ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു. കൂടാതെ, രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ കാരണവും ഇമ്രാൻ ഖാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോകം മുഴുവൻ ഇന്ധനവില വർദ്ധിച്ചപ്പോൾ പാകിസ്താൻ മാത്രം വിലകുറച്ചു. അതുകൊണ്ടാണ് ഇപ്പോൾ വില വർദ്ധിച്ചത് എന്നാണ് ഷെരീഫിന്റെ വാദം. തന്റെ ജീവൻ ത്യജിച്ചിട്ടാണെങ്കിലും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് ഷെരീഫ് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button