Latest NewsNewsIndia

സമീർ വാങ്കഡെയ്‌ക്ക് സ്ഥലംമാറ്റം: ചാർജ് എടുക്കുന്നത് ചെന്നൈയിൽ

മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസർ സമീർ വാങ്കഡെയ്‌ക്ക് സ്ഥലംമാറ്റം. നിലവിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, മുംബൈയിൽ ജോലി ചെയ്യുന്ന സമീറിനെ ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ചെന്നൈ നഗരത്തിൽ ഡിജി ടാക്സ്പേയർ സർവീസ് ഡയറക്ടറേറ്റിലായിരിക്കും പുതിയ പോസ്റ്റിംഗ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തേ, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടുന്ന ലഹരിമരുന്നു കേസ് അന്വേഷിച്ചിരുന്നത് സമീർ വാങ്കഡെ ആയിരുന്നു. ആര്യൻ ഖാന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസിൽ ക്ലീൻചിറ്റ് നൽകിയിരുന്നു.

 

അതേസമയം, കേസന്വേഷണം ശരിയായ രീതിയിലല്ല നടത്തിയതെന്നും, ഷാരൂഖ് ഖാനോട്‌ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും സമീറിനെതിരെ പരാതികൾ ഉയർന്നിരുന്നു. ആര്യൻ ഖാന്റെ ലഹരിമരുന്നു കേസ് അന്വേഷിച്ച രീതിയിൽ പാളിച്ചകളുണ്ടെന്ന് മനസ്സിലാക്കിയ കേന്ദ്ര നേതൃത്വം സമീറിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായാണ് ട്രാൻസ്ഫറെന്നാണ് പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments


Back to top button