Latest NewsKeralaNews

സംസ്ഥാനത്ത് അഞ്ച് കിലോ റേഷന്‍ അരി സൗജന്യമായി നല്‍കുന്നു, വിശദാംശങ്ങള്‍ ഇങ്ങനെ

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം ഈ മാസം അഞ്ചു കിലോ അരി സൗജന്യം: വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കൂടുതല്‍ അരി കിട്ടും. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരിയാണ് ലഭിക്കുക. ഈ ജൂണ്‍ മുതല്‍, രണ്ടു കിലോ അരിയാണ് വര്‍ദ്ധിപ്പിച്ചത്. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.

Read Also: ഗ്രാമീണർക്കായി സൗജന്യ വൈദ്യ സഹായം: ആസ്റ്റര്‍ വോളന്റിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു

ഈ മാസം മുതല്‍, ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള അരിയാകും വിതരണം ചെയ്യുക. റേഷന്‍ കടകളിലെ നീക്കിയിരിപ്പ് അനുസരിച്ച് വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോയും ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു കിലോയും സ്‌പെഷ്യല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്ക് നല്‍കും.

 

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം ഈ മാസം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിന് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. കഴിഞ്ഞമാസം വരെ നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഈ പദ്ധതി പ്രകാരം നല്‍കിയിരുന്നത്. റേഷനരി കൂടുതല്‍ കിട്ടുമ്പോള്‍, ഗോതമ്പും ആട്ടയും ഈ മാസം കുറയുമെന്നും ഉപഭോക്താക്കള്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button