KeralaLatest NewsNews

ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷർ നോർമലാണെന്ന് തെളിയിച്ച ഡോക്ടർക്ക് നന്ദി: ഫാത്തിമ തഹ്‌ലിയ

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പരിഹസിച്ച് കൊണ്ടാണ് ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ തകർപ്പൻ വിജയത്തിൽ പ്രതികരിച്ച് അഡ്വ. ഫാത്തിമ തഹ്‌ലിയ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പരിഹസിച്ച് കൊണ്ടാണ് ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷർ നോർമലാണെന്ന് തെളിയിച്ച തൃക്കാക്കരക്കാർക്കും പ്രിയ ഡോക്ടർക്കും നന്ദിയെന്നാണ് ഫാത്തിമ തഹ്‌ലിയ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷർ നോർമലാണെന്ന് തെളിയിച്ച തൃക്കാക്കരക്കാർക്കും പ്രിയ ഡോക്ടർക്കും നന്ദി!

അതേസമയം, വൻ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോൺ​ഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ ഉമാ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമാ തോമസിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളത്തിനും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button