
കൊച്ചി: തൃപ്പൂണിത്തുറയില്‍ പാലം നിര്‍മ്മാണ സ്ഥലത്തെ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറസ്റ്റില്‍. പാലം നിര്‍മ്മാണ പണിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. സംഭവം അറിഞ്ഞയുടന്‍ ചീഫ് എന്‍ജിനീയറോട് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഹമ്മദ് റിയാസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറെ അറിയിച്ചു.
എരൂര്‍ വടക്കേ വൈമീതി സ്വദേശി വാലത്ത് മാധവന്റെ മകന്‍ വിഷ്ണു ആണ് അപകടത്തില്‍ മരിച്ചത്.
Post Your Comments