KeralaNattuvarthaLatest NewsNews

പോലീസ് സ്റ്റേഷന് നേരെ അജ്ഞാത സംഘം ബിയര്‍ കുപ്പികള്‍ എറിഞ്ഞു

കാഞ്ഞങ്ങാട്: കാസർഗോഡ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷന് നേരെ അജ്ഞാത സംഘം ബിയര്‍ കുപ്പികള്‍ എറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പെട്രോൾ ബോംബാണെന്ന് ആദ്യം കരുതിയെങ്കിലും മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞതാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

Also Read:വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു: കൊല്ലത്തെ വീട്ടമ്മയിൽ നിന്ന് 60 ലക്ഷം തട്ടി മിസോറാം സ്വദേശി

നാല് മദ്യക്കുപ്പികളിൽ ഇന്ധനം നിറച്ച്‌ തുണി തിരുകിയാണ് സംഘം സ്റ്റേഷന് നേരെ എറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടന്നുവരുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട്‌ ചെയ്യുന്നത്.

അതേസമയം, സംഭവം അറിഞ്ഞ് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും എസ്ഐയും സ്റ്റേഷനിൽ എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. അധികം വൈകാതെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button