KeralaLatest NewsNews

ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറി: ന്യൂനപക്ഷ ആരാധനാലയങ്ങളൊന്നും സുരക്ഷിതമല്ലെന്ന് വൃന്ദ കാരാട്ട്

കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്.

കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സ്ത്രീകളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറിയെന്നും അയോദ്ധ്യാ വിധിക്ക് ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ ആരാധനാലയങ്ങളൊന്നും സുരക്ഷിതമല്ലെന്ന് ഗ്യാന്‍വാപി സംഭവം തെളിയിക്കുന്നുവെന്നും വൃന്ദ കാരാട്ട് പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്.

‘ഭരണഘടനയില്‍ നിന്ന് മതേതരത്വം എടുത്തുകളയണമെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ തല താഴ്ന്നു പോകുന്നു. ആര്‍.എസ്.എസ് അല്ല ഭരണഘടനയാണ് വഴി കാട്ടിയെന്ന് പൗരന്മാര്‍ ഉറക്കെ പറയണം. ബി.ജെ.പി ഭരണഘടനയ്ക്ക് പകരം വയ്ക്കാന്‍ ശ്രമിക്കുന്നത് മനുസ്മൃതിയാണ്’- വൃന്ദ കാരാട്ട് വ്യക്തമാക്കി.

Read Also: കശ്മീരികളുടെ ഇപ്പോഴത്തെ പലായനത്തെക്കുറിച്ച് സിനിമയില്ലാത്തത് എന്താണ്?: പരിഹാസവുമായി സഞ്ജയ് റാവത്ത്

‘കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിം ജനതയ്ക്കുണ്ടാകുന്ന ആകുലതയെ ചൂഷണം ചെയ്ത് വര്‍ഗീയമായി സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും. വിദ്വേഷ പ്രചാരണങ്ങളും പ്രസംഗങ്ങളും നടത്തുന്നവരെ മറ്റ് സംസ്ഥാനങ്ങളില്‍ മാലയിട്ട് ആരാധിക്കുമ്പോള്‍, ഏത് നേതാവിനെയും ജയിലലടയ്ക്കാന്‍ കെല്‍പ്പുള്ള ഭരണാധികാരി കേരളത്തിലുണ്ടെന്നത് മാതൃകയാണ്’- വൃന്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button