KozhikodeKeralaNattuvarthaLatest NewsNews

അർദ്ധരാത്രി മദ്യപിച്ച് നടുറോഡിൽ ബഹളം, പോലീസിനെ ചീത്തവിളി: പെൺകുട്ടികൾ അടക്കം നാല് വിദ്യാർത്ഥികൾ പിടിയിൽ

കോഴിക്കോട്: അർദ്ധരാത്രി മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയ നാല് വിദ്യാർത്ഥികൾ പിടിയിൽ. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് പിടിയിലായത്. ഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ വിദ്യാർത്ഥികളാണിവർ. ഞായറാഴ്ച രാത്രി 12.30-ന് പുതിയറ-പാളയം ജങ്ഷനു സമീപമുള്ള റോഡില്‍ വെച്ചാണ് ഇവർ ബഹളം വെച്ചത്. നാല് പേരും മദ്യപിച്ചിട്ടുണ്ടായിരുന്നു.

സംഭവം കണ്ടവരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോൾ നാല് പേർക്കും സ്വബോധം ഉണ്ടായിരുന്നില്ല. സ്റ്റേഷനില്‍ വെച്ച് വിദ്യാർത്ഥികൾ പോലീസിനെ ചീത്തവിളിക്കുകയും ചെയ്തു. വിടാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചീത്ത വിളിച്ചത്. എന്നാല്‍, ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ്. ഇതോടെ, വീട്ടുകാരെ അറിയിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. നിലവിൽ,ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button